Connect with us

National

ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി

Published

|

Last Updated

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിന്റെ സാധ്യത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. വ്യാജവാര്‍ത്തകള്‍ തടയാന്‍ ഫേസ്ബുക്ക്, ട്വിറ്റര്‍, ന്യൂസ് പോര്‍ട്ടലുകള്‍ തുടങ്ങിയവ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നാണ് ആവശ്യം. ബിജെപി നേതാവും അഭിഭാഷകയുമായ അശ്വിനി ഉപാധ്യായയാണ് ഹര്‍ജി നല്‍കിയത്.

രാജ്യത്ത് മൂന്നര കോടി ട്വിറ്റര്‍ അക്കൗണ്ടുകളും 32.5 കോടി ഫേസ്ബുക്ക് അക്കൗണ്ടുകളും നിലവിലുണ്ട്. ഇതില്‍ പത്ത് ശതമാനവും വ്യാജമാണെന്നാണ് സാങ്കേതിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.

വ്യാജ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളാണ് രാജ്യത്ത് കലാപകങ്ങള്‍ക്ക് കാരണമാകുന്നത്. ഇത് രാജ്യത്ത് സാമുദായിക സ്പര്‍ധ വളര്‍ത്തുകയും സമാധാനം ഇല്ലാതാക്കുകയും ചെയ്യുന്നുവെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. വ്യാജ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ പ്രവരത്തനരഹിതമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് കേന്ദ്രത്തിന് സുപ്രീം കോടതി നിര്‍ദേശം നല്‍കണമെന്നും ഉപാധ്യായ ആവശ്യപ്പെട്ടു.

Latest