Connect with us

Kerala

ആലപ്പുഴയില്‍ മാതാവ് കൊലപ്പെടുത്തിയ ഒന്നര വയസുകാരിക്ക് ജയിലിലും കിടക്കേണ്ടിവന്നു

Published

|

Last Updated

ആലപ്പുഴ: മാതാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ പിഞ്ച് കുഞ്ഞിന് ഒന്നര വയസിനുള്ളില്‍ ജയിലിലും കിടക്കേണ്ടി വന്നു. പിതാവിന്റെ മാതാവിനെ മണ്‍വെട്ടികൊണ്ട് തലക്കടിച്ച് പരുക്കേല്‍പ്പിച്ച കേസില്‍ കുഞ്ഞിന്റെ മാതാവും പിതാവും ആറ് ദിവസം ജയിലില്‍ കിടന്നിരുന്നു. പിഞ്ചു കുഞ്ഞായതിനാല്‍ മകളേയും ഇവര്‍ക്കൊപ്പം ജയിലില്‍ താമസിപ്പിക്കുകയായിരുന്നു.

രണ്ട് മാസം മുമ്പ് കുഞ്ഞിനെ ഉപദ്രവിച്ചതിന് മാതാവിനെതിരെ പട്ടണക്കാട് പോലീസ് കേസെടുത്തിരുന്നു. കുട്ടിയെ മാതാവ് മര്‍ദിക്കാറുണ്ടെന്ന് മുത്തശ്ശിയും പോലീസിന് മൊഴി നല്‍കി. കുട്ടിയെ കൊല്ലുമെന്ന് ഇടക്കിടെ പറയാറുണ്ടെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. ഇന്നലെ വൈകിട്ടാണ് പട്ടണക്കാട് പതിനഞ്ച് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടത്തിയത്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ താന്‍ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് മാതാവ് മൊഴി നല്‍കി.