Connect with us

Kerala

വാഗ്ദാനത്തിന് നന്ദി; ഇന്ത്യ എന്‍എസ്ജി കമാന്‍ഡോകളെ അയക്കേണ്ടതില്ല: രാജപക്‌സെ

Published

|

Last Updated

കൊളംബോ: തീവ്രവാദികളെ നേരിടുന്നതിന് ഇന്ത്യയുടെ എന്‍എസ്ജി കമാന്‍ഡോകളെ ആവശ്യമില്ലെന്ന് ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് മഹീന്ദ രാജപക്‌സെ. അതേ സമയം ഈ വാഗ്ദാനത്തിന് ഇന്ത്യയോട് നന്ദിയുള്ളവരായിരിക്കുമെന്നും രാജപക്‌സെ പറഞ്ഞു. എന്‍എസ്ജി ശ്രീലങ്കിയിലേക്ക് വരേണ്ടതില്ല. തീവ്രവാദികളെ നേരിടാന്‍ ഞങ്ങളുടെ സൈന്യം പ്രാപ്തിയുള്ളവരാണ്. ഞങ്ങള്‍ അവര്‍ക്ക്് അധികാരവും സ്വാതന്ത്ര്യവും കൊടുത്താല്‍ മതിയെന്നും സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രാജപക്‌സെ വ്യക്തമാക്കി.

അതേ സമയം ശ്രീലങ്കന്‍ സര്‍ക്കാറിനെതിരെ രാജപക്‌സെ രൂക്ഷവിമര്‍ശനമുയര്‍ത്തുകയും ചെയ്തു. ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തിനും 250ലധികം ആളുടെ മരണത്തിനും ഉത്തരവാദികള്‍ ശ്രീലങ്കന്‍ സര്‍ക്കാറും സൈന്യത്തിന്റേയും പോലീസിന്റേയും സര്‍വാധികാരിയായ പ്രസിഡന്റ് മൈത്രിപാല സിരിസേനയും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുമാണ്. ഇരുവരും രാഷ്ട്രീയ കളിക്കുന്നതിന്റെ തിരക്കിലായപ്പോള്‍ രാജ്യ സുരക്ഷയാണ് ബലികൊടുക്കേണ്ടി വന്നതെന്നും രാജപക്‌സെ ആരോപിച്ചു.

Latest