Connect with us

National

സോഫ്റ്റ്‌വെയര്‍ തകരാര്‍; എയര്‍ ഇന്ത്യയുടെ വിമാന സര്‍വീസുകള്‍ ഞായറാഴ്ചയും വൈകും

Published

|

Last Updated

ന്യൂഡല്‍ഹി: സോഫ്റ്റ്‌വെയറില്‍ തകരാറുണ്ടായത്് എയര്‍ ഇന്ത്യയുടെ വിമാന സര്‍വീസുകളെ സാരമായി ബാധിച്ചു. എയര്‍ ഇന്ത്യയുടെ 137 സര്‍വീസുകളും ഞായറാഴ്ചയും വൈകി മാത്രമെ യാത്ര പുറപ്പെടുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. മൊത്തത്തില്‍ ഒരു മണിക്കൂര്‍ 17 മിനുട്ടിന്റെ താമസമാണ് നേരിടുകയെന്നും അവര്‍ വ്യക്തമാക്കി.

ശനിയാഴ്ചയാണ് ബാഗേജുകളുടെ പരിശോധനയും റിസര്‍വേഷന്‍ കാര്യങ്ങളും മറ്റും നിര്‍വഹിക്കുന്ന പാസഞ്ചര്‍ സര്‍വീസ് സിസ്റ്റം (പി എസ് എസ്) സോഫ്റ്റ്‌വെയര്‍ തകരാറിലായത്. ഇതോടെ 149 സര്‍വീസുകള്‍ വൈകുകയായിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ അഞ്ച് മണിക്കൂറോളമെടുത്തു. പുലര്‍ച്ചെ 3.30ന് പ്രവര്‍ത്തന രഹിതമായ സംവിധാനം രാവിലെ 8.45ഓടെയാണ് സാധാരണ നിലയിലാക്കാനായത്.

ആയിരക്കണക്കിന് യാത്രക്കാരാണ് കൃത്യ സമയത്ത് യാത്ര ചെയ്യാനാകാതെ പ്രതിസന്ധിയിലായിരിക്കുന്നത്.