Connect with us

Kerala

ഫാനി ചുഴലിക്കാറ്റ് ഗതി മാറുന്നുവെന്ന് സൂചന; 24 മണിക്കൂറിനുള്ളില്‍ അതിതീവ്രത കൈവരിക്കും

Published

|

Last Updated

തിരുവനന്തപുരം: ഫാനി ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ തീവ്രതയാര്‍ജിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് അതിതീവ്രത കൈവരിക്കുമെന്നും നിരീക്ഷണ കേന്ദ്രം പറയുന്നു. അതേസമയം, കാറ്റിന്റെ ഗതിയില്‍ വ്യതിയാനമുണ്ടാകുന്നതായും റിപ്പോര്‍ട്ടുണ്ട്. തമിഴ്‌നാട്-ആന്ധ്ര തീരത്തു നിന്ന് ഫാനി വടക്കു കിഴക്കു ദിശയില്‍ കടലിലേക്ക് വഴിമാറുന്നതായാണ് സൂചന. കേന്ദ്ര കാലാവസ്ഥാ നരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ച ബുള്ളറ്റിന്‍ നമ്പര്‍ 12 പ്രകാരമാണിത്.

കാറ്റിന്റെ ഗതി കൃത്യമായി എങ്ങോട്ടായിരിക്കുമെന്നത് വൈകിട്ടോടെ വ്യക്തമാകുമെന്നാണ് വിവരം. മണിക്കൂറില്‍ 80-90 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിക്കുന്ന കാറ്റ് ഇന്ന് ഉച്ചയോടെ 110 കിലോമീറ്റര്‍ വേഗത്തിലാകുമെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ തീവ്ര കൈവരിച്ചേക്കുമെന്നും കേന്ദ്രം വിലയിരുത്തുന്നു.

കാറ്റിന്റെ ഗതി മാറുന്നതായി സൂചനയുണ്ടെങ്കിലും തമിഴ്നാട്ടില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം മുന്‍നിര്‍ത്തി ഭക്ഷണവും മരുന്നുമടക്കം അവശ്യ വസ്തുക്കളുടെ ലഭ്യത തമിഴ്‌നാട് സര്‍ക്കാര്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. കേരളത്തില്‍ തിങ്കളാഴ്ച മുതല്‍ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

---- facebook comment plugin here -----

Latest