Connect with us

Kerala

ഹരിപ്പാട് പണമിടപാടുകാരനെ കൊന്ന് കുഴിച്ചുമൂടി; മൂന്ന് പേര്‍ പിടിയില്‍

Published

|

Last Updated

ആലപ്പുഴ: ഹരിപ്പാട് സ്വകാര്യ പണമിടപാടുകരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കുഴിച്ചു മൂടി. ചേപ്പാട് സ്വദേശി രാജന്‍(68)ആണ് കൊല്ലപ്പെട്ടത്. ഇയാളെ രണ്ടാഴ്ച മുമ്പ് കാണാതായിരുന്നു.

സംഭവത്തില്‍ പള്ളിപ്പാട് സ്വദേശികളായ വിഷ്ണു, രാജേഷ്, ശ്രീകാന്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിപ്പാട്ടെ ആളൊഴിഞ്ഞ വീട്ടിലെ പറമ്പിലാണ് മൃതദേഹം കുഴിച്ചിട്ടത്. പ്രതികള്‍ രാജനില്‍നിന്നും പണം വാങ്ങിയിരുന്നു. ഇത് തിരച്ച് ചോദിച്ചപ്പോഴാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.

---- facebook comment plugin here -----