Connect with us

Kerala

പ്രതിഷേധം തുടരുന്നു; ബത്തേരിയില്‍ കല്ലട ബസ് നാട്ടുകാര്‍ തടഞ്ഞു

Published

|

Last Updated

വയനാട്: കോഴിക്കോട് നിന്നും ഹൈദരാബാദിലേക്ക് പോകുന്ന കല്ലട ബസ് വയനാട് ബത്തേരിയില്‍വെച്ച് നാട്ടുകാര്‍ തടഞ്ഞു. ബത്തേരി സ്വദേശി സച്ചിനെ കല്ലട ബസ് ജീവനക്കാര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് ബസ് തടഞ്ഞത്. പ്രതിഷേധത്തെത്തുടര്‍ന്ന് വയനാട് ആര്‍ടിഒ സ്ഥലത്തെത്തി ബസില്‍ പരിശോധന നടത്തി. യാത്രക്കാരെ ആക്രമിക്കന്ന കല്ലട ബസ് ജീവനക്കാരുടെ നടപടിയില്‍ സംസ്ഥാനത്താകെ പ്രതിഷേധം നിലനില്‍ക്കുകയാണ്.

കഴിഞ്ഞ ദിവസം കോഴിക്കോട് പാളയത്ത് വെച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കല്ലട ബസ് തടഞ്ഞിരുന്നു. പോലീസെത്തി സമരക്കാരെ നീക്കിയ ശേഷമാണ് ബസിന് പോകാനായത്. അതേ സമയം അന്തര്‍സംസ്ഥാന ബസുകളിലെ നിയമലംഘനം പിടികൂടാനായി വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. 206 തവണ അമിതവേഗത്തിലോടിയ നാഗാലാന്‍ഡ് രജിസ്‌ട്രേഷന്‍ ബസ് മോട്ടോര്‍ വാഹനവകുപ്പ് ഇന്ന് പിടികൂടിയിട്ടുണ്ട്.

---- facebook comment plugin here -----