Connect with us

Saudi Arabia

വിശുദ്ധ ഹറമുകളില്‍ തറാവീഹ് നിസ്‌കാരത്തിന് ഇമാമുമാരെ നിശ്ചയിച്ചു

Published

|

Last Updated

മക്ക/മദീന: വിശുദ്ധ ഹറമുകളില്‍ റമസാനാലെ തറാവീഹ് നിസ്‌കാരങ്ങള്‍ക്കും, ഖിയാമുല്ലൈല്‍ നിസ്‌കാരങ്ങള്‍ക്കും ഇമാമുമാരെ നിശ്ചയിച്ച് ഇരു ഹറാം കാര്യ മന്ത്രാലയം ഉത്തരവിട്ടു. മസ്ജിദുല്‍ ഹറമില്‍ തറാവീഹ്-ഖിയാമുല്ലൈല്‍ നിസ്‌കാരങ്ങള്‍ക്ക് ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ്, ശൈഖ് ഡോ. സഊദ് ഇബ്ന്‍ ഇബ്രാഹിം, ശൈഖ് ഡോ. അബ്ദുല്ല ഇബ്ന്‍ ആവാദ് അല്‍ ജഹ്‌നി, ശൈഖ് ഡോ. ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് ബലീല, ശൈഖ് ഡോ. ാസിര്‍ ബിന്‍ റാഷിദ് അല്‍ ദോസ്സറി, ശെഖ് ഡോ. മാഹിര്‍ ഹമദ് അല്‍ മുഐഖലി എന്നിവർ നേതൃത്വം നൽകും.

പ്രവാചക നഗരിയായ മസ്ജിദു നബവിയില്‍ തറാവീഹ്-ഖിയാമുല്ലൈല്‍ നിസ്‌കാരങ്ങള്‍ക്ക് ഷെയ്ഖ് ഡോ. അബ്ദുല്ല അബ്ദുറഹ്മാന്‍ അല്‍-ബുഐജാന്‍ , ശൈഖ് ഡോ. ഖാലിദ് സുലൈമാന്‍ അല്‍-മുഹന്ന, ശൈഖ് ഡോ. അഹ്മദ് അലി അല്‍ ഹൊതൈഫി, ശൈഖ് ഡോ :അഹ്മദ് താലിബ് ഇബിന്‍ ഹുമൈദ്, ശൈഖ് ഡോ. സാലിഹ് മുഹമ്മദ് അല്‍-ബദര്‍,ശൈഖ് ഡോ:അബ്ദുല്‍മുഹ്‌സിന്‍ മുഹമ്മദ് അല്‍-ഖാസിം എന്നിവരും നേതൃത്വം നല്‍കും

ഖത്മുല്‍ ഖുര്‍ആനും- പ്രാര്‍ഥനക്ക് വിശുദ്ധ ഹറമില്‍ ഹറം ഇമാം ശൈഖ് ഡോ. അബ്ദുറഹ്മാന്‍ സുദൈസും, മസ്ജിദുന്നബവിയില്‍ ഡോ:അബ്ദുല്‍മുഹ്‌സിന്‍ മുഹമ്മദ് അല്‍-ഖാസിമും നേതൃത്വം നല്‍കും.

Latest