Connect with us

Kerala

കനത്ത മഴ; നിലമ്പൂരിൽ മരംവീണ് മൂന്ന് മരണം; നിരവധി പേർക്ക് പരുക്ക്

Published

|

Last Updated

മലപ്പുറം: നിലമ്പൂരിൽ കനത്ത മഴയെ തുടർന്ന് മരം വീണ് മൂന്ന് പേർ മരിച്ചു. മൂത്തേടം പഞ്ചായത്തിലെ പൂളക്കപ്പാറ ആദിവാസി കോളനിയില്‍ ഉത്സവത്തിനിടെ വെെകീട്ട് ആറരയോടെയായിരുന്നു ദുരന്തം. ചാത്തി (61), ശങ്കരന്‍ (60), കുഞ്ചക്കൊല്ലി കോളനിയിലെ ചാത്തി എന്നിവരാണ് മരിച്ചത്.

നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരുക്കേറ്റ ആറുപേരെ നിലമ്പൂരിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപ കോളനികളിലുള്ള ആദിവാസികളും ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

കോഴിക്കോട്​ ജില്ലയിലെ മലയോര മേഖലയിലും കനത്ത മഴയിലും കാറ്റിലും വൻ നാശനഷ്​ടമുണ്ടായി. മുക്കം പൂളപ്പൊയിലിൽ വീടുകൾക്ക്​ മുകളിലേക്ക്​ മരം വീണതിനെ തുടർന്ന്​ പ്രദേശത്തെ ആറ്​ വീടുകൾ ഭാഗികമായി തകർന്നു. കനത്ത കാറ്റിനെ തുടർന്ന്​ ഓമശ്ശേരിയിൽ വ്യാപകമായ കൃഷിനാശമുണ്ടായി.