Connect with us

National

നീരവ് മോദിയുടെ ആഡംബര കാറുകള്‍ ലേലത്തില്‍ വില്‍ക്കുന്നു

Published

|

Last Updated

മുംബൈ: പഞ്ചാബ് നാഷണല്‍ ബേങ്കില്‍ (പി എന്‍ ബി) നിന്ന് വായ്പാ തട്ടിപ്പു നടത്തി വിദേശത്തേക്കു കടന്ന വജ്ര വ്യാപാരി നീരവ് മോദിയുടെ റോള്‍സ് റോയ്‌സ് അടക്കമുള്ള ആഡംബര കാറുകള്‍ ലേലത്തിന്. മെറ്റല്‍ സ്‌ക്രാപ് ട്രേഡ് കോര്‍പറേഷന്‍ സംഘടിപ്പിക്കുന്ന ലേലത്തില്‍ അഞ്ച് കോടി രൂപയിലധികം വില വരുന്ന റോള്‍സ് റോയ്‌സിനു പുറമെ മെഴ്‌സിഡസ്, ബെന്‍സ്, എസ് യു വി, പോര്‍ഷെ, ജഗ്വാര്‍ എന്നീ കാറുകളാണ് ലേലത്തിനു വച്ചിരിക്കുന്നത്.

നീരവിനെതിരായ നടപടികളുടെ ഭാഗമായി എന്‍ഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്ത കാറുകളാണ് ലേലത്തില്‍ വില്‍ക്കുന്നത്.