National
തിരഞ്ഞെടുപ്പ്: വ്യാജവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള ഫീച്ചറുമായി ട്വിറ്റര്‍

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്ന തെറ്റായ വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് “റിപ്പോര്‍ട്ട്” ചെയ്യാനുള്ള പുതിയ ഫീച്ചര്‍ ട്വിറ്റര്‍ അവതരിപ്പിച്ചു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയുന്നതിനാണ് നടപടി. വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്ന് ട്വിറ്ററും ഫെയ്‌സ്ബുക്കും അടക്കം സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റ് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
വ്യജമെന്ന് തോന്നുന്ന ട്വീറ്റുകള്‍ Report tweets എന്നതില്‍ ക്ലിക്ക് ചെയ്ത് its misleading about voting എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് റിപ്പോര്‍ട്ട് ചെയ്യാം. തുടര്‍ന്ന് വരുന്ന ഓപ്ഷനില്‍ എന്തുകൊണ്ടാണ് ഈ ട്വീറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത് എന്നും വ്യക്തമാക്കണം.
ഇന്ത്യയില്‍ ഏപ്രില്‍ 25 മുതല്‍ ഈ സംവിധാനം പ്രവര്‍ത്തനക്ഷമമാകും. ഏപ്രില്‍ 29ന് പാര്‍ലിമെന്റ് ഇലക്ഷന്‍ നടക്കുന്ന യൂറോപ്യപ്പിലും സംവിധാനം നിലവില്‍ വരും. പിന്നീട് മറ്റു രാജ്യങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുമെന്ന് ട്വിറ്റര്‍ പ്രസ്താവനയില്‍ അറിയിച്ചു.