Connect with us

Kerala

കണ്ണൂരില്‍ വ്യാപക കള്ളവോട്ട് : കെ സുധാകരന്‍

Published

|

Last Updated

കണ്ണൂര്‍: സി പി എം കണ്ണൂര്‍ മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ട് ചെയ്തതായി യു ഡി എഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ബൂത്തിലുവരെ വ്യാപക കള്ളവോട്ട് നടന്നു. രാജ്യത്തിന്റെ കാവല്‍ക്കാരനെ പോലെ ഇവിടത്തെ ചൗക്കീദാറും ചോര്‍ ഹേ എന്നും സുധാകരന്‍ പറഞ്ഞു. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തിലാണ് സുധാകരന്റെ ആരോപണം.

തിരഞ്ഞെടുപ്പിനിടെ ജില്ലയില്‍ വ്യാപക അക്രമങ്ങളാണ് നടന്നത്. ഇടതിന് അനുകൂലമായി ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തു. അതുകൊണ്ടൊന്നും യു ഡി എഫിന്റെ വോട്ടര്‍മാരെ ഭയപ്പെടുത്താന്‍ സാധിച്ചിട്ടില്ല.

തളിപ്പറമ്പ്, ധര്‍മ്മടം, മട്ടന്നൂര്‍ മണ്ഡലങ്ങളിലാണ് കള്ളവോട്ട് വ്യാപകമായി നടന്നത്. സുരക്ഷാ സജ്ജീകരണങ്ങളില്‍ വീഴ്ചയുണ്ടായി. പലയിടത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഓഫീസും അക്രമിക്കപ്പെട്ടു. ബൂത്ത് ഏജന്റുമാരെ മര്‍ദിച്ചു. ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അക്രമങ്ങളുടെ തെളിവുകള്‍ ശേഖരിച്ച് വരുകയാണ്. വീഡിയോ സഹിതം കൃത്യമായ തെളിവുകള്‍ പുറത്തുവിടും. നിയമ നടപടി സ്വീകരിക്കുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Latest