ഹരിയാന സഖ്യം ആവശ്യം എ എ പി ഉപേക്ഷിച്ചാല്‍ ഡല്‍ഹിയില്‍ ഉടന്‍ സഖ്യം : രാഹുല്‍

Posted on: April 24, 2019 11:28 am | Last updated: April 24, 2019 at 11:28 am

ന്യൂഡല്‍ഹി: ഹരിയാനയിലെ സഖ്യ ആവശ്യത്തില്‍നിന്ന് ആം ആദ് മി പാര്‍ട്ടി നേതാവ് അരവിന്ദ് അരവിന്ദ് കെജ്‌രിവാള്‍ പിന്‍മാറിയാല്‍ ഡല്‍ഹിയില്‍ സഖ്യത്തിന് തയ്യാറാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ സഖ്യം വേണമെന്നാണ് കോണ്‍ഗ്രസ് നിലപാട്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന നിമിഷംവരെ അതിന് തയ്യാറാണ്. ഹരിയാനയില്‍ സഖ്യം സാധ്യമല്ലെന്നും രാഹുല്‍ നവഭാരത് ടൈംസിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

ഡല്‍ഹിയില്‍ എ എ പിക്ക് നാലു സീറ്റും കോണ്‍ഗ്രസിന് മൂന്നു സീറ്റുമെന്ന ഫോര്‍മുല കെജ്‌രിവാള്‍ തന്നെയാണ് മുന്നോട്ടുവെച്ചത്. ‘ നേരത്തെ ഞങ്ങളുടെ പാര്‍ട്ടി നേതാക്കള്‍ ആ ഫോര്‍മുലയോട് യോജിച്ചിരുന്നില്ല. പക്ഷേ ഡല്‍ഹി നേതാക്കളെ ഞങ്ങള്‍ ബോധ്യപ്പെടുത്തി വരുമ്പോഴേക്കും സഖ്യം ഹരിയാനയില്‍ കൂടി വ്യാപിപ്പിക്കണമെന്ന നിബന്ധന കെജ്‌രിവാള്‍ മുന്നോട്ടുവെക്കുകയായിരുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.