അമ്പലപ്പുഴയില്‍ അക്രമം; രണ്ട് സി പി എം പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു

Posted on: April 24, 2019 12:03 am | Last updated: April 24, 2019 at 11:17 am

അമ്പലപ്പുഴ: ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയില്‍ രണ്ട് സി പി എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പാര്‍ട്ടിയുടെ അമ്പലപ്പുഴ കിഴക്ക് ലോക്കല്‍ കമ്മിറ്റിയംഗം ജെന്‍സണ്‍ ജേഷ്വാ (33), ഡി വൈ എഫ് ഐ കരുമാടി യൂനിറ്റ് കമ്മിറ്റിയംഗം പ്രജോഷ് (30) എന്നിവര്‍ക്കാണ് വെട്ടേറ്റത്. തലക്കും കൈകാലുകള്‍ക്കും മറ്റും പരുക്കേറ്റ ഇവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍ എസ് എസ്, ബി ജെ പി പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് സി പി എം ആരോപിച്ചു.

ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ അമ്പലപ്പുഴ തിരുവല്ല റോഡില്‍ ഞൊണ്ടി മുക്കിനു സമീപത്താണ് ആക്രമണമുണ്ടായത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ജെന്‍സണേയും പ്രജോഷിനെയും മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗ സംഘം മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

ALSO READ  സൻആയിലെ ഹൂത്തി വ്യോമ പ്രതിരോധ കേന്ദ്രത്തിന് നേരെ സഖ്യസേന ആക്രമണം നടത്തി