Connect with us

Kerala

വോട്ടിങ് യന്ത്രത്തിലെ തകരാര്‍: വയനാട്ടില്‍ റീപോളിങ് നടത്തണമെന്ന് തുഷാര്‍

Published

|

Last Updated

കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ വോട്ടിങ് യന്ത്രത്തില്‍ തകരാറ് സംഭവിച്ചുവെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ റീപോളിങ് നടത്തണമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി. അരപ്പട്ടയിലെ മൂപ്പനാട് പഞ്ചായത്തിലെ 79-ാം നമ്പര്‍ ബൂത്തിലെ വോട്ടിങ് യന്ത്രം തകരാറിലായിട്ടും പോളിങ് തുടര്‍ന്നെന്നും ഈ സാഹചര്യത്തില്‍ റീ പോളിങ് നടത്തണമെന്നും തുഷാര്‍ ആവശ്യപ്പെട്ടു.

സിഎംഎസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ബൂത്തിലാണ് സംഭവം. രണ്ട് തവണ അമര്‍ത്തിയിട്ടും വോട്ട് രേഖപ്പെടുത്തിയില്ലെന്നാണ് പരാതി. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യന്ത്രം മാറ്റിയില്ല. റീപോളിങ് ആവശ്യപ്പെട്ട് തുഷാര്‍ മുഖ്യതിരഞ്ഞെടു്പ്പ് ഏജന്റ് മുഖേന വരണാധികാരിക്ക് കത്ത് നല്‍കി.

Latest