സമസ്ത നേതാക്കള്‍ വോട്ട് ചെയ്തു

Posted on: April 23, 2019 11:06 am | Last updated: April 23, 2019 at 12:23 pm
സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ മലപ്പുറം മണ്ഡലത്തില്‍ ചെങ്ങാനി മുനവ്വിറുല്‍ ഉലൂം മദ്രസയിലെ ബൂത്തില്‍ വോട്ട് ചെയ്ത് മടങ്ങുന്നു

കോഴിക്കോട്‌/മലപ്പുറം: സമസ്ത നേതാക്കള്‍ രാവിലെ ഏഴ് മണിയോടെ തന്നെ വിവിധ ബൂത്തുകളില്‍ വോട്ട് ചെയ്തു. പല നേതാക്കളും രാവിലെ നേരത്തെ തന്നെ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാനായി ബൂത്തുകളില്‍ എത്തിയിരുന്നു.

സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ മലപ്പുറം മണ്ഡലത്തില്‍ ചെങ്ങാനി മുനവ്വിറുല്‍ ഉലൂം മദ്രസയിലെ ബൂത്തിലാണ് വോട്ട് ചെയ്തത്.

കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ കാന്തപുരം ജി എം എല്‍ പി സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയപ്പോള്‍

ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയും അഖിലേന്ത്യ ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ കാന്തപുരം ജി എം എല്‍ പി സ്‌കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്.

സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ പൊന്മള എ എം എല്‍ പി സ്‌കൂളില്‍ വോട്ട് ചെയ്ത് മടങ്ങുന്നു

സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ പൊന്മള എ എം എല്‍ പി സ്‌കൂളില്‍ വോട്ട് ചെയ്തു.