‘കൈപ്പത്തിക്ക്’കുത്തുമ്പോള്‍ ‘താമര’തെളിയുന്നു; ചൊവ്വരയിലെ ബൂത്തില്‍ വോട്ടിങ് നിര്‍ത്തിവെച്ചു

Posted on: April 23, 2019 9:03 am | Last updated: April 23, 2019 at 12:02 pm

തിരുവനന്തപുരം: കോവളം ചൊവ്വരയിലെ ബൂത്തില്‍ ഗുരുതര പിഴവ് കണ്ടെത്തി. കൈപ്പത്തിക്ക് വോട്ട് ചെയ്യുമ്പോള്‍ താമരക്ക് നേരെയുള്ള ലൈറ്റ് തെളിയുന്നതായാണ് കണ്ടെത്തിയത്. മാധവവിലാസം സ്‌കൂളിലെ 151-ാം നമ്പര്‍ ബൂത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്.

76 പേര്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. ഇതേത്തുടര്‍ന്ന് ഇവിടെ വോട്ടെടുപ്പ് നിര്‍ത്തിവെച്ചു. മറ്റൊരു യന്ത്രം എത്തിച്ച ശേഷം വോട്ടിങ്ങ് തുടരുമെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

അതേ സമയം ഇത് സംബന്ധിച്ച് യാതൊരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ പ്രതികരിച്ചു