Connect with us

Ongoing News

ഗവർണർ തിരുവനന്തപുരത്തും പിണറായി കണ്ണൂരിലും വോട്ട് ചെയ്യും

Published

|

Last Updated

തിരുവനന്തപുരം: ഗവർണർ ജസ്റ്റിസ് പി സദാശിവം തിരുവനന്തപുരത്തും മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിലും വോട്ട് ചെയ്യും. ഗവർണർ ജസ്റ്റിസ് പി സദാശിവം ഭാര്യ സരസ്വതിയോടൊപ്പം ജവഹർനഗർ എൽ പി സ്‌കൂളിൽ സമ്മതിദാനാവകാശം രേഖപ്പെടുത്തും.

കണ്ണൂർ ആർ പി അമലാ സ്‌കൂളിലാണ് മുഖ്യമന്ത്രിയുടെ വോട്ട്. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ കാന്തപുരം ജി എം എൽ പി സ്‌കൂളിൽ രാവിലെ ഏഴോടെ വോട്ട് ചെയ്യും. കേരളാ മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹിം ഖലീൽ ബുഖാരി കടലുണ്ടി മാപ്പിള യു പി സ്‌കൂളിലാണ് വോട്ട് ചെയ്യുക.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആലപ്പുഴയിലെ തൃപ്പെരുംതുറ സ്‌കൂളിലും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കോടിയേരിയിലെ ഒണിയൻ യു പി സ്‌കൂളിലും വോട്ട് രേഖപ്പെടുത്തും. കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ചോമ്പാല എൽ പി സ്‌കൂളിലും കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ കെ ആന്റണി തിരുവനന്തപുരത്തെ ജഗതി ഹൈസ്‌കൂളിലും എ ഐ സി സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി പുതുപ്പളളിയിലെ ജോർജിൻ പബ്ലിക്ക് സ്‌കൂളിലും എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആലപ്പുഴയിലെ തിരുവമ്പാടി ഹയർ സെക്കൻഡറി സ്‌കൂളിലും വോട്ട് ചെയ്യും.
സി പി എം പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രൻപിളള തിരുവനന്തപുരത്തെ പി എം ജി സ്‌കൂളിലും എം എ ബേബി തിരുവനന്തപുരത്തെ ഉപ്പളം സ്‌കൂളിലെ ഡി ഇ ഒ ഓഫീസിലും വോട്ട് ചെയ്യും. മുൻ കെ പി സി സി പ്രസിഡന്റുമാരായ വി എം സുധീരൻ തിരുവനന്തപുരം കുന്നുകുഴി, യു പി എസിലും എം എം ഹസ്സൻ ജഗതി, ഹൈസ്‌കൂളിലും വോട്ട് രേഖപ്പെടുത്തും. മന്ത്രിമാരായ ഇ പി ജയരാജൻ കണ്ണൂരിലെ അരോളി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലും കടന്നപ്പളളി രാമചന്ദ്രൻ കണ്ണൂരിലെ ചെറുവിച്ചേരി ഗവ. എൽ പി എസിലും മന്ത്രി എ കെ ശശീന്ദ്രൻ കണ്ണൂരിലെ ചൊവ്വ ധർമ്മസമാജം യു പി സ്‌കൂളിലും കെ കെ ശൈലജ പഴശി വെസ്റ്റ് യു പി സ്്കൂളിലും വോട്ട് ചെയ്യും. മലപ്പുറത്തെ യു ഡി എഫ് സ്ഥാനാർഥി പി കെ കുഞ്ഞാലിക്കുട്ടി പാണക്കാട്ടെ കുഞ്ഞുമുഹമ്മദ് മാസ്റ്റർ മാപ്പിള എൽ പി എസിലും വോട്ട് രേഖപ്പെടുത്തും.
കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമീസും സഹായമെത്രാൻ സാമുവൽ മാർ ഐറേനിയോസും പട്ടം ഗേൾസ് സ്‌കൂളിൽ പൗരാവകാശം വിനിയോഗിക്കും. ആർച്ച് ബിഷപ്പ് മാർ സുസെപാക്യം ജവഹർ നഗർ എൽ പി എസിൽ വോട്ടുചെയ്യും.