Connect with us

Kerala

രാജ്യത്തിന് മാതൃകയായി ഹരിതചട്ടം

Published

|

Last Updated

തിരുവനന്തപുരം: രാജ്യത്താദ്യമായി സമ്പൂർണ ഹരിതചട്ടം പാലിച്ച് പൊതുതിരഞ്ഞെടുപ്പ് നടത്തി എന്ന ബഹുമതി കേരളം ഇന്ന് സ്വന്തമാക്കും. ഹരിത കേരളം മിഷന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശാനുസരണം ഇതിനുവേണ്ട മുന്നൊരുക്കങ്ങൾ നടത്തിയത്. എല്ലാ ബൂത്തുകളിലും ഹരിതചട്ടം പാലിച്ച് തിരഞ്ഞെടുപ്പ് നടത്താനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഹരിതപെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടോ എന്നുറപ്പുവരുത്താൻ ഹരിതകേരളം മിഷൻ, ശുചിത്വമിഷൻ എന്നിവിടങ്ങളിൽ നിന്നുൾപ്പെടെയുള്ള ഉദ്യോഗസ്ഥ സംഘം നിരീക്ഷണം നടത്തും. പ്ലാസ്റ്റിക്കും ഡിസ്‌പോസിബിൾ വസ്തുക്കളും ബൂത്തുകളിൽ ഉൾപ്പെടെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൂർണമായും ഒഴിവാക്കണമെന്ന് കർശന നിർദേശമുണ്ട്. പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യാതിരിക്കാൻ രാഷ്ട്രീയ പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകി. എല്ലാ ജില്ലകളിലും ഇതിനായി സഹായ കേന്ദ്രങ്ങളും സജ്ജമാക്കി.

എല്ലാ സ്ഥാനാർഥികൾക്കും നാമനിർദേശ പത്രികാ സമർപ്പണ വേളയിൽ ഇത് സംബന്ധിച്ച മാർഗ നിർദേശം നൽകിയിരുന്നു. ഹരിതചട്ട പാലനം തിരഞ്ഞെടുപ്പിൽ ഉറപ്പുവരുത്താനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും മറ്റുമായി പരിശീലനവും സംഘടിപ്പിച്ചു. ഇതിന് പുറമെ വിപുലമായ ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു.

ഇതിന്റെയെല്ലാം ഫലമായി പ്രചാരണത്തിനായി ഹരിതചട്ടം വ്യാപകമായി പ്രാവർത്തികമാക്കപ്പെട്ടു. ഫ്ളക്‌സ് ഉൾപ്പെടെയുള്ള അജൈവ വസ്തുക്കൾ ഒഴിവാക്കണമെന്നും ഹരിതചട്ടം പാലിക്കണമെന്നും വ്യക്തമാക്കിയ ഹൈക്കോടതി വിധിയും ഹരിതചട്ടം പാലിക്കുന്നതിന് സഹായകമായി.