Connect with us

Education

മർകസ് സീറ്റ അക്കാദമി പ്ലസ് വൺ പ്രവേശന പരീക്ഷ ഏപ്രിൽ 29 ന്

Published

|

Last Updated

കാരന്തൂർ : ജാമിഅഃ മർകസിന്റെ പ്രൊഫഷനൽ രംഗത്തെ നൂതന സമന്വയ വിദ്യാഭ്യാസ സ്ഥാപനമായ മർകസ് സീറ്റ അക്കാദമി ദ്വിവത്സര കോഴ്‌സ് ലേക്കുള്ള പ്രവേശന പരീക്ഷ ഈ മാസം 29 ന് കാരന്തൂർ ക്യാമ്പസിൽ നടക്കും. എസ് എസ് എൽ സിയിൽ ഉന്നത മാർക്ക് നേടുന്നവർക്കാണ് പ്രവേശനം ലഭിക്കുക, കമ്പ്യൂട്ടർ സയൻസ്, സയൻസ്, കോമേഴ്‌സ്, ഹ്യൂമാനിറ്റീസ് എന്നീ സ്ട്രീമുകളിൽ റെഗുലർ ആയി പഠിക്കുവാനും കൂടെ പാരമ്പര്യ മതപഠനം കരസ്ഥമാക്കാനും സൗകര്യപ്പെടുന്നതാണ് കോഴ്‌സ്.

സി ഇ ഇ, സിവിൽ സർവീസ്, ജിപ്‌മെർ, ജെ ഇ ഇ, സ്‌റ്റേറ്റ്/നാഷനൽ മെഡിക്കൽ, എൻജിനീയറിംഗ് എൻട്രൻസ് തുടങ്ങിയ മത്സര പരീക്ഷകളുടെ പരിശീലനങ്ങൾ, സംസ്ഥാനത്തിനകത്തും പുറത്തും വിവിധ പഠന ക്യാമ്പുകൾ, ശാസ്ത്രജ്ഞർ ഗവേഷകർ ഉൾപ്പെടെയുള്ള ഉന്നതരുമായി ഇന്ററാക്ഷൻസ്, ഫുൾ എ പ്ലസ് ലഭിക്കുന്ന വിദ്യാർഥികൾക്ക് ഒരു ലക്ഷത്തോളം രൂപയുടെ സ്‌കോളർഷിപ്പ്, തുടങ്ങിയവ സ്ഥാപനത്തിന്റെ പ്രത്യേകതയാണ്.
രണ്ടു വർഷ കോഴ്‌സിനു ശേഷം യോഗ്യരായവർക്ക് ദേശീയ അന്തർദേശീയ കലാലയങ്ങളിൽ ഉപരിപഠനത്തിന് പോകുന്നതിനും എൽ എൽ ബി, ബി യു എം എസ് ഉൾപ്പെടെയുള്ള വിവിധ ഡിഗ്രികളോടൊപ്പം മർകസ് നോളജ് സിറ്റിയിൽ മതപഠനം തുടരുന്നതിനും അവസരങ്ങൾ ഉണ്ടായിരിക്കും.

ഏപ്രിൽ 29 തിങ്കളാഴ്ച നടക്കുന്ന പ്രവേശന പരീക്ഷക്കും ഓറിയന്റെഷൻ ക്ലാസുകൾക്കും അക്കാദമി ഡയറക്ടർ ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി നേതൃത്വം നൽകും. വിദ്യാർഥികൾ രണ്ട് പാസ്‌പോർട്‌സ് സൈസ് ഫോട്ടോ സഹിതം രാവിലെ ഒൻപത് മണിക്ക് മുൻപായി കാമ്പസിൽ എത്തിച്ചേരണം. വിശദ വിവരങ്ങൾക്കും രജിസ്‌ട്രേഷനും : 9846886625, 9072500429, 9946309806

Latest