Connect with us

Gulf

കവിതയില്‍ ജീവിക്കാനാണ് ആഗ്രഹം : കവി അനൂപ് ചന്ദ്രന്‍

Published

|

Last Updated

റിയാദ്: അക്കങ്ങളുടെ ലോകത്ത് ഉപജീവനം തേടുമ്പോഴും കവിതയില്‍ ജീവിക്കാനാഗ്രഹിക്കുന്നവനാണ് താനെന്ന് കവിയും സാംസ്‌കാരികപ്രവര്‍ത്തകനുമായ അനൂപ് ചന്ദ്രന്‍ പറഞ്ഞു. ചില്ലയുടെ എന്റെ വായന എന്ന പ്രതിമാസ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കവി എന്ന മുദ്രയിടിച്ചു നടക്കാനല്ല, എഴുതാതിരിക്കാന്‍ ശ്രമിച്ച് എഴുതിപ്പോകുന്നവനായിരിക്കണം . കവിതയെന്ന പേരില്‍ വരുന്ന ജനപ്രിയമായരചനകള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കുകയും ഗൗരവപൂര്‍ണമായ കാവ്യരചനകള്‍ തിരസ്‌കരിക്കപ്പെടുകയും ചെയ്യുന്ന സാംസ്‌കാരിക ദുര്‍ഗതി നമുക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്റെ വായനയില്‍ ഡി എന്‍ എ പഠനങ്ങളെ ആധാരമാക്കി ടോണി ജോസഫ് രചിച്ച ഏളി ഇന്ത്യന്‍സ് എന്ന ചരിത്രഗ്രന്ഥം നൗഷാദ് കോര്‍മോത്തും,നരേന്ദ്രമോഡിയുടെ അധികാരവാഴ്ചയെ അടിസ്ഥാനമാക്കി ശശി തരൂര്‍ എഴുതിയ പാരഡോക്‌സിക്കല്‍ പ്രൈംമിനിസ്റ്റര്‍ സുരേഷ് ലാലും , സിസ്റ്റര്‍ ജെസ്മിയുടെ പോരാട്ടവും വിമോചനവും വിവരിക്കുന്ന ആമേന്‍ എന്ന ആത്മകഥാഗ്രന്ഥം ബീനയും , ശരണ്‍കുമാര്‍ ലിംബാളെയുടെ അവര്‍ണന്‍ നോവല്‍ ഇഖ്ബാല്‍ കൊടുങ്ങല്ലൂരും , ശ്രീകൃഷ്ണ ആലനഹള്ളിയുടെ പ്രഥമ നോവലായ കാട് വിപിനും അവതരിപ്പിച്ചു. പുസ്തക ചര്‍ച്ചയില്‍ ഡാര്‍ളി തോമസ്, റസൂല്‍ സലാം, നജ്മ നൗഷാദ് എന്നിവര്‍ പങ്കെടുത്തു. എം ഫൈസല്‍ മോഡറേറ്ററായിരുന്നു.