Connect with us

National

കര്‍ണാടകയില്‍ ടയറിനുള്ളില്‍ നിന്ന് കണക്കില്‍ പെടാത്ത 2,30,00000 രൂപ പിടികൂടി

Published

|

Last Updated

ബംഗളൂരു: കര്‍ണാടകയില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കണക്കില്‍ പെടാത്ത രണ്ടുകോടി മുപ്പതു ലക്ഷം രൂപ പിടികൂടി. സംസ്ഥാനത്ത് രണ്ടാംഘട്ട തിരഞ്ഞെടുപ്പിനു മുന്നോടിയായാണ് റെയ്ഡ് നടത്തിയത്.

ബംഗളൂരുവില്‍ നിന്ന് ശിവകാമിയിലേക്കു പോവുകയായിരുന്ന കാറിനുള്ളില്‍ സൂക്ഷിച്ചിരുന്ന സ്‌പെയറായി ഉപയോഗിക്കാനുള്ള ടയറിനകത്തു നിന്നാണ് പണം കണ്ടെടുത്തത്. രണ്ടായിരം രൂപയുടെ നോട്ടുകെട്ടുകളാണ് ഇതില്‍ ഉണ്ടായിരുന്നതെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു.

ആദ്യഘട്ട വോട്ടെടുപ്പിന് മുമ്പായി ആരംഭിച്ച റെയ്ഡ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുകയാണ്.

Latest