Connect with us

Kerala

അഞ്ച് വര്‍ഷം ബി ജെ പി രാജ്യത്തിന് നല്‍കിയത് വിഭജനം മാത്രം: പ്രിയങ്ക

Published

|

Last Updated

മാനന്തവാടി: ഇന്ത്യയിലെ എല്ലാ ഭാഗങ്ങളും കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഒരുപോലെയാണ്. എന്നാല്‍ രാജ്യത്തെ വിഭജിക്കാനാണ് കഴിഞ്ഞ അഞ്ച് വര്‍ഷം ബി ജെ പി ശ്രമിച്ചതെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇന്ത്യ എന്തിന് നിലകൊള്ളുന്നോ അതെല്ലാം ഇല്ലാതാക്കുന്നതാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണമെന്നും
പ്രിയങ്ക പറഞ്ഞു. മാനന്തവാടിയിലെ യു ഡി എഫ് പൊതുസമ്മേളനത്തില്‍ സഹോദരന്‍ രാഹുല്‍ ഗാന്ധിക്ക് വോട്ടഭ്യര്‍ഥിച്ച് പ്രസംഗിക്കുകയായിരുന്നു പ്രിയങ്ക.

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മൃഗീയ ഭൂരിഭക്ഷത്തില്‍ ബി ജെ പി അധികാരമേറ്റു. ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയായിരുന്നു. എന്നാല്‍ അധികാരമേറ്റ ഉടന്‍ രാജ്യത്തെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. മുന്‍ സര്‍ക്കാര്‍ നടപ്പാക്കിയ ജനകീയ പദ്ധതികള്‍ എല്ലാം ഇല്ലാതാക്കി. വര്‍ഷത്തില്‍ രണ്ട് കോടി ജോലി നല്‍കുമെന്ന് പറഞ്ഞു. 15 ലക്ഷം ബേങ്ക് എക്കൗണ്ടില്‍ ഇടുമെന്ന് പറഞ്ഞു. എന്നാല്‍ ഒന്നും പാലിച്ചില്ല. രാജ്യത്തെ കര്‍ഷകരെടയും സര്‍ക്കാര്‍ വഞ്ചിച്ചു. രാജ്യത്തെ ചില വ്യക്തികള്‍ക്ക് വേണ്ടി മാത്രമാണ് ബി ജെ പി സര്‍ക്കാര്‍ നിലകൊണ്ടത്.
ബി ജെ പിയും കോണ്‍ഗ്രസും തമ്മിലുള്ള വിത്യാസം കോണ്‍ഗ്രസ് കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്നതാണെന്നും പ്രിയങ്ക പറഞ്ഞു.
സമത്വത്തില്‍ ഊന്നിയാണ് രാഹുല്‍ പ്രവര്‍ത്തിക്കുന്നത്. സത്യത്തിനും ന്യായത്തിനുമാണ് രാഹുല്‍ വില കല്‍പ്പിക്കുന്നത്. വയനാടിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രാഹുലിന് കഴിയുമെന്നും പ്രിയങ്ക പറഞ്ഞു.
ഇന്ധിരഗാന്ധിയും പിതാവ് രാജീവ് ഗാന്ധിയും കൊല്ലപ്പെട്ടപ്പോള്‍ താനും സഹോദരന്‍ രാഹുലും അനുഭവിച്ച അരക്ഷിതാവസ്ഥയെക്കുറിച്ചും പ്രിയങ്ക വാചാലയായി.

Latest