Connect with us

National

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെങ്കില്‍ പിന്തുണക്കും: ദേവഗൗഡ

Published

|

Last Updated

ബെംഗളുരു: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെങ്കില്‍ പിന്തുണക്കുമെന്ന് ജെഡിഎസ് നേതാവ് എച്ച് ഡി ദേവഗൗഡ. ഒത്ത്തീര്‍പ്പ് സ്ഥാനാര്‍ഥിയെന്ന നിലയില്‍ ദേവഗൗഡക്ക് വീണ്ടും പ്രധാനമന്ത്രിയാകാമെന്ന് മകനും കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരം വിഷയങ്ങളൊന്നും തന്നെ അലട്ടുന്നില്ലെന്ന് ദേവഗൗഡ പറഞ്ഞു.

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെങ്കില്‍ അദ്ദേഹത്തോടൊപ്പമിരിക്കും. പ്രധാനമന്ത്രിയാകുകയെന്നതല്ല പ്രധാനമെന്നും ദേവഗൗഡ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മൂന്ന് വര്‍ഷം മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യം മത്സരിക്കാന്‍ നിര്‍ബന്ധിതനാക്കി. ഒന്നിനെക്കുറിച്ചും ആഗ്രഹങ്ങളില്ല. സജീവ രാഷട്രീയത്തില്‍നിന്നും വിരമിക്കില്ലെന്ന് മാത്രമാണ് പറയാനുള്ളത്. തുകൂരില്‍നിന്നുള്ള ജെഡിഎസ് സ്ഥാനാര്‍ഥിയാണ് ദേവഗൗഡ

Latest