ആ കുഞ്ഞ് ഹൃദയവും നിലച്ചു; മാതാവിന്റെ ക്രൂരമര്‍ദനത്തിനിരയായ മൂന്ന് വയസുകാരന്‍ മരിച്ചു

Posted on: April 19, 2019 10:27 am | Last updated: April 19, 2019 at 12:50 pm

കൊച്ചി: മാതാവിന്റെ ക്രൂരമര്‍ദനത്തിനിരയായി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന മൂന്ന് വയസുകാരന്‍ മരിച്ചു. ഇന്ന് രാവിലെ 9.45 ഓടെ
ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.

വെന്റിലേറ്ററില്‍ തുടരുകയായിരുന്ന കുട്ടിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലക്കുകയായിരുന്നു. മരുന്നുകളോടൊന്നും കുട്ടിയുടെ ശരീരം പ്രതികരിച്ചിരുന്നില്ല. കുട്ടിയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. കുട്ടിയെ മര്‍ദിച്ച മാതാവ് ഝാര്‍ഖണ്ഡ് സ്വദേശിനി ഹെനയെ(28) പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

തലച്ചോറിനേറ്റ ഗുരുതര പരുക്കാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു .അനുസരണക്കേട് കാണിച്ചതിനാണ് കുട്ടിയെ മര്‍ദിച്ചതെന്ന് മാതാവ് സമ്മതിച്ചിരുന്നു. കുട്ടിയെ ചട്ടുകം കൊണ്ട് പൊള്ളിക്കുകയും കട്ടിയുള്ള തടികൊണ്ട് തലക്കടിക്കുകയും ചെയ്തതായി ഇവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മാതാവ് കുട്ടിയെ മര്‍ദിക്കുമ്പോള്‍ പിതാവ് ജോലി കഴിഞ്ഞുവന്ന് ഉറക്കത്തിലായിരുന്നു.