Connect with us

Kerala

കേരളത്തില്‍ ഈശ്വരന്റെ പേര് ഉച്ചരിച്ചാല്‍ കള്ളക്കേസും ലാത്തിയും: പ്രധാനമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശബരിമലയെ വിഷയമാക്കി വീണ്ടും പ്രധാനമന്ത്രി കേരളത്തില്‍. കേരളത്തില്‍ ഈശ്വരന്റെ പേര് ഉച്ചരിച്ചാല്‍ കള്ളക്കേസില്‍ കുടുക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. അനുഷ്ഠാനങ്ങളെയും വിശ്വാസങ്ങളെയും കമ്മ്യൂണിസ്റ്റുകാര്‍ ഇഷ്ടപ്പെടുന്നില്ലെന്നും തിരുവനന്തപുരത്ത് തെക്കന്‍ ജില്ലകളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പ്രചാരണ യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

ആചാരങ്ങളും അനുഷ്ഠാനങ്ങളും തകര്‍ക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഇതിനായി ഓരോ കുഞ്ഞും രംഗത്ത് വരും. വിശ്വാസത്തിന്റെ കാര്യത്തില്‍ ബിജെപിയുടെത് വ്യക്തമായ നിലപാടാണ്. എന്നാല്‍ കോണ്‍ഗ്രസ് ഈ കാര്യത്തില്‍ ഇരട്ടത്താപ്പ് സ്വീകരിക്കുകയാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

ദക്ഷിണേന്ത്യക്ക് സന്ദേശം നല്‍കാനാണ് വയനാട്ടില്‍ മത്സരിക്കുന്നത് എന്നാണ് രാഹുല്‍ പറയുന്നത്. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ മത്സരിച്ച് ആ സന്ദേശം നല്‍കിയില്ലെന്നും അദ്ദേഹം ചോദിച്ചു. കേരളത്തില്‍ പരസ്‌കരം ഗുസ്തി പിടിക്കുന്നവര്‍ ഡല്‍ഹിയില്‍ നല്ല ചങ്ങാത്തത്തില്‍ ആണെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേരളത്തിലെ പ്രശ്‌സ്തനായ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ കോണ്‍ഗ്രസ് ഏതെല്ലാം തരത്തിലാണ് ഉപദ്രവിച്ചതെന്ന് നമ്മള്‍ കണ്ടതാണ്. ഈ ദ്രോഹങ്ങള്‍ക്ക് മാപ്പ് നല്‍കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ. ഇതാണ് തീരുമാനങ്ങള്‍ എടുക്കുന്നവരുടെ സര്‍ക്കാറും വാഗ്ദാനങ്ങള്‍ നല്‍കുന്നവരുടെ സര്‍ക്കാറും തമ്മിലുള്ള വിത്യാസമെന്നും മോദി പറഞ്ഞു.