പ്രധാനമന്ത്രി എത്തുന്നതിന് തൊട്ടുമുമ്പ് പോലീസുകാരന്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി

Posted on: April 18, 2019 9:14 pm | Last updated: April 18, 2019 at 9:15 pm

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കാനിരുന്ന തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിന് പുറത്ത്  പോലീസ് ഉദ്യോഗസ്ഥന്റെ തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി. കൊല്ലം എ.ആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥന്റെ കെെയിലുണ്ടായിരുന്ന പിസ്റ്റളില്‍നിന്നാണ് വെടിപൊട്ടിയത്. സംഭവത്തിൽ ആര്‍ക്കും പരിക്കില്ല. സുരക്ഷാ വീഴ്ച സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ലെന്നാണ് വിശദീകരണം.

തെക്കന്‍ ജില്ലകളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണയോഗം ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി എത്തുന്നതിന് തൊട്ട് മുമ്പായിരുന്നു സംഭവം.