Connect with us

National

കേന്ദ്ര നയങ്ങള്‍ രാജ്യത്തെ പിന്നോട്ടടിച്ചു: സീതാറാം യെച്ചൂരി

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി: കേന്ദ്ര ഗവണ്‍മെന്റ് നയങ്ങള്‍ രാജ്യത്തെ പിന്നോട്ടടിച്ചുവെന്നും കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ മോദി ഗവണ്‍മെന്റിന് സാധിച്ചില്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വയനാട് ബത്തേരിയില്‍ എല്‍ഡിഎഫ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് പാകിയ അടിത്തറയാണ് കേരളം ഇന്ത്യക്ക് തന്നെ മാതൃകയാവാന്‍ കാരണമായതെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഈ ബദല്‍ തന്നെയാണ് ശക്തിപ്പെടേണ്ടതെന്നും യെച്ചൂരി പറഞ്ഞു.

ഭരണഘടനാ സ്ഥാപനങ്ങളായ സിബിഐ, വിജിലന്‍സ്, സിഒജി, ഇലക്ഷന്‍ കമ്മീഷന്‍ എന്നിവ ഇല്ലാതാക്കുകയാണ് മോദി ഗവണ്‍മെന്റ് ചെയ്തതെന്നും ഈ ഫാസിസ്റ്റ് നയത്തിനെതിരെയാണ് ഇടതുപക്ഷം മത്സരിക്കുന്നതെന്നും യെച്ചൂരി വ്യക്തമാക്കി. രാജ്യം ഒന്നാണെന്ന് തെളിയിക്കാനാണ് താന്‍ വയനാട്ടില്‍ മത്സരിക്കുന്നതെന്ന് പറയുന്ന രാഹുല്‍ ഗാന്ധി ബിജെപിക്കെതിരെയായിരുന്നു മത്സരിക്കേണ്ടതെന്നും യെച്ചൂരി പറഞ്ഞു.

---- facebook comment plugin here -----

Latest