Connect with us

Kerala

കേരളം കൈകോര്‍ത്തു; കുഞ്ഞുമായി പുറപ്പെട്ട ആംബുലന്‍സ് ശ്രീചിത്രയിലെത്തി

Published

|

Last Updated

മലപ്പുറം: പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നു ഹൃദയസംബന്ധമായ ഗുരുതര അസുഖമുള്ള മൂന്നു ദിവസം മാത്രം പ്രായമായ കുഞ്ഞിനെയുമായി പുറപ്പെട്ട ആംബുലന്‍സ് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെത്തി.

വൈകിട്ട് 5.40നു യാത്ര തിരിച്ച ആംബുലന്‍സ് അഞ്ച് മണിക്കൂര്‍ സമയമെടുത്താണ് ശ്രീചിത്രയിലെത്തിയത്. മലപ്പുറം വേങ്ങൂര്‍ സ്വദേശികളായ നജാദ്- ഇര്‍ഫാന ദമ്പതികളുടേതാണ് കുഞ്ഞ്. അതീവ ഗുരുതരനിലയിലുള്ള കുട്ടിക്ക് എത്രയും പെട്ടെന്നു ശസ്ത്രക്രിയ ആവശ്യമായതിനാലാണ് വീണ്ടുമൊരു ആംബുലന്‍സ് ദൗത്യത്തിന് സംസ്ഥാനം കൈകോര്‍ത്തത്.