Connect with us

Kozhikode

മർകസ് ഖത്മുൽ ബുഖാരി നാളെ

Published

|

Last Updated

കോഴിക്കോട്: കാരന്തൂർ മർകസിൽ നടക്കുന്ന ഖത്മുൽ ബുഖാരി സമ്മേളനം നാളെ വൈകുന്നേരം മൂന്നിന് തുടങ്ങും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പതിനായിരം സഖാഫിമാർ സംബന്ധിക്കും. മർകസ് ചാൻസിലർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ബുഖാരി ദർസ് അധ്യാപനത്തിന്റെ 57മത് വാർഷികമാണ് മർകസ് അധ്യയന വർഷാവസാന പരിപാടിയായ ഖത്മുൽ ബുഖാരി.
പരിപാടിക്ക് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും. ഇ സുലൈമാൻ മുസ്‌ലിയാർ, സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് സൈനുൽ ആബിദ് ബാഫഖി തങ്ങൾ, സയ്യിദ് ഇബ്്റാഹീം ഖലീലുൽ ബുഖാരി, പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ പ്രഭാഷണം നടത്തും. സയ്യിദ് ഗുലാം ഹുസൈൻ ശാ ജീലാനി രാജസ്ഥാൻ, ഹസ്‌റത്ത് അല്ലാമാ സയ്യിദ് മുഹമ്മദ് നൂറാനി അശ്‌റഫി യു പി, സയ്യിദ് ബാബർ ഇസ്‌ലാം അശ്റഫി അജ്മീർ ശരീഫ്, മുഫ്തി റുഖ്‌നുദ്ദീൻ അശ്ഫാഖ് കൊൽക്കത്ത എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

സയ്യിദ് ഹബീബ് തങ്ങൾ ചെരക്കാപറമ്പ്, കെ പി എസ് തങ്ങൾ തലപ്പാറ, ത്വാഹാ തങ്ങൾ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ, ഷിറിയ അലിക്കുഞ്ഞി മുസ്‌ലിയാർ, ബേക്കൽ ഇബ്റാഹീം മുസ്‌ലിയാർ, കൊമ്പം മുഹമ്മദ് മുസ്‌ലിയാർ, പി ഹസൻ മുസ്‌ലിയാർ വയനാട്, ഹംസ മുസ്‌ലിയാർ മഞ്ഞപ്പറ്റ, അബൂബക്കർ മുസ്‌ലിയാർ വേമ്പേനാട്, മുഖ്താർ ഹസ്‌റത്ത്, അബൂ ഹനീഫൽ ഫൈസി തെന്നല, മാരായമംഗലം അബ്ദുർറഹ്മാൻ ഫൈസി, വി പി എം ഫൈസി വില്ല്യാപ്പള്ളി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, മൊയ്തീൻ കുട്ടി ബാഖവി പൊന്മള, വണ്ടൂർ അബ്ദുർറഹ്്മാൻ ഫൈസി സംബന്ധിക്കും.

ഖത്മുൽ ബുഖാരിയുടെ ഭാഗമായുള്ള സമ്പൂർണ സഖാഫി സംഗമം രാവിലെ ഒന്പതിന് തുടങ്ങും. കട്ടിപ്പാറ കെ കെ അഹ്്മദ് കുട്ടി മുസ്‌ലിയാർ അധ്യക്ഷത വഹിക്കും. എ പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം ഉദ്ഘാടനം ചെയ്യും. സി മുഹമ്മദ് ഫൈസി, ചെറുശോല അബ്ദുൽ ജലീൽ സഖാഫി, റഹ്‌മത്തുല്ല സഖാഫി എളമരം വിവിധ വിഷയങ്ങൾ അവതരിപ്പിക്കും. പുതിയ കർമ പദ്ധതി പ്രഖ്യാപനം ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരിയും സന്ദേശ പ്രഭാഷണം പേരോട് അബ്ദുർറഹ്മാൻ സഖാഫിയും നിർവഹിക്കും. സഖാഫി ശൂറ ദേശീയ കൗൺസിൽ മീറ്റിംഗ് ഇന്ന് വൈകുന്നേരം നാലിന് നടക്കും.