Connect with us

Kerala

അധിക്ഷേപ പരാമര്‍ശം: കോടതിയെ സമീപിച്ച്‌ രമ്യ ഹരിദാസ്

Published

|

Last Updated

 

പാലക്കാട്: ഇടതു മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ആലത്തൂര്‍ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് കോടതിയെ സമീപിച്ചു. പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കുന്നില്ലെന്ന് ആലത്തൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ആരോപിച്ചിട്ടുണ്ട്.

മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയെ രമ്യ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ടാണ് വിജയരാഘവന്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്. മെയ് ഒന്നിന് പൊന്നാനിയില്‍ നടന്ന തിരഞ്ഞെടുപ്പ് പൊതു യോഗത്തിലായിരുന്നു പരാമര്‍ശം. പിറ്റേന്നു തന്നെ ആലത്തൂര്‍ ഡി വൈ എസ് പിക്ക് രമ്യ പരാതി നല്‍കി. തുടര്‍ന്ന് രമ്യയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് പരാതി.

---- facebook comment plugin here -----

Latest