Connect with us

Kerala

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ നാമജപം: എല്‍ ഡി എഫ് പരാതി നല്‍കി

Published

|

Last Updated

തിരുവനന്തപുരം: കാട്ടാക്കടയില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം നടന്നുകൊണ്ടിരിക്കെ ഉച്ചഭാഷിണിയിലൂടെ നാമജപം നടത്തി തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിനെതിരെ എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് കമ്മീഷനും ഡി ജി പിക്കും പരാതി നല്‍കി. മൈക്ക് ഓപ്പറേറ്റര്‍ക്കും പോലീസിനുമെതിരെയാണ് പരാതി നല്‍കിയത്.

ദൂരപരിധി ലംഘിച്ച് ഉച്ചഭാഷണി സ്ഥാപിച്ചതിനെതിരെയാണ് പരാതി. ഉച്ചഭാഷിണിയിലൂടെ നാമജപം നടന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെട്ടിരുന്നു. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ഐ ബി സതീഷ് എം എല്‍ എ പ്രതികരിച്ചു.