കെ പി കുഞ്ഞിമൂസയുടെ നിര്യാണത്തില്‍ ദമ്മാം മീഡിയഫോറം അനുശോചിച്ചു

Posted on: April 15, 2019 5:29 pm | Last updated: April 15, 2019 at 5:29 pm

ദമ്മാം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന കെ പി കുഞ്ഞിമൂസയുടെ നിര്യാണത്തില്‍ ദമ്മാം മീഡിയഫോറം അനുശോചിച്ചു. സീനിയര്‍ ജര്‍ണലിസ്റ്റ് ഫോറം സംസ്ഥാന സെക്രട്ടറി,പത്രപ്രവര്‍ത്തകയൂണിയന്‍ സ്റ്റേറ്റ് ക്രഡന്‍ഷ്യല്‍ കമ്മിറ്റി ചെയര്‍മാന്‍, പ്രസ് അക്കാദമി എക്‌സിക്യുട്ടീവ് അംഗം, അക്രഡിറ്റേഷന്‍ കമ്മിറ്റി അംഗം, കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ച അദ്ദേഹം മലയാള മാധ്യമ ചരിത്രത്തിലെ ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലായി സ്ഥാനം നേടിയ ആളായിരുന്നു വെന്ന് ദമ്മാം മീഡിയഫോറം അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

നര്‍മ്മം കലര്‍ന്ന സാമൂഹിക വിമര്‍ശനങ്ങളിലൂടെ സമൂഹത്തിന്റെ അടിസ്ഥാന പ്രശ്നങ്ങള്‍ക്കു വേണ്ടി ശബ്ദിച്ചും ചരിത്ര ദൗത്യങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ കാമ്പും കരുത്തുമുള്ള ധിഷണാ ശാലിയായും എഴുത്തിനെ ഉപയോഗപ്പെടുത്തിയ പ്രതിഭയായിരുന്നു അദ്ദേഹമെന്ന് പ്രസിഡന്റ് ചെറിയാന്‍ കിടങ്ങന്നൂര്‍ ജനറല്‍ സെക്രട്ടറി അഷ്റഫ് ആളത്ത് ട്രഷറര്‍ നൗഷാദ് ഇരിക്കൂര്‍ എന്നിവര്‍ അനുസ്മരിച്ചു.