പെരുമാറ്റച്ചട്ടം ലംഘിച്ചു; എ ഐ എ ഡി എം കെയുടെ മൂന്ന് പരസ്യങ്ങള്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ റദ്ദാക്കി

Posted on: April 15, 2019 2:21 pm | Last updated: April 15, 2019 at 2:21 pm

ചെന്നൈ: പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് എ ഐ എ ഡി എം കെയുടെ മൂന്ന് തിരഞ്ഞെടുപ്പ് പ്രചാരണ പരസ്യങ്ങള്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ റദ്ദാക്കി. തെളിയിക്കാനാകാത്തതും അടിസ്ഥാന രഹിതവുമായ അഴിമതി ആരോപണങ്ങള്‍ ആരോപിച്ചുള്ളതാണ് ഈ പരസ്യങ്ങളെന്നു കാട്ടി ഡി എം കെനല്‍കിയ പരാതിയിലാണ് കമ്മീഷന്‍ നടപടി.

പരാതിക്ക് കാരണമായ പരസ്യങ്ങളുടെ പ്രചാരണം നിര്‍ത്തിവെക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സത്യബ്രത മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.