Connect with us

Organisation

ഹോളി ഖുര്‍ആന്‍ പ്രിമിയോ ഗ്രാന്‍ഡ് ഫൈനല്‍ പത്തനംതിട്ടയില്‍

Published

|

Last Updated

പത്തനംതിട്ട: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന തര്‍തീല്‍ ഹോളി ഖുര്‍ആന്‍ പ്രിമിയോ ഗ്രാന്‍ഡ് ഫൈനല്‍ ഈ വര്‍ഷം പത്തനംതിട്ടയില്‍ വെച്ച് നടക്കും. മെയ് 29 ന് നടക്കുന്ന ഗ്രാന്‍ഡ് ഫൈനലില്‍ 6300 യൂനിറ്റ് കേന്ദ്രങ്ങളിലും തുടര്‍ന്ന് സെക്ടര്‍, ഡിവിഷന്‍, ജില്ലാ തലങ്ങളിലും നടക്കുന്ന പ്രോഗ്രാമുകളില്‍ വിജയിച്ചവരാണ് മത്സരിക്കുന്നത്.

പരിപാടിയുടെ സംഘാടനത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. പത്തനംതിട്ടയില്‍ നടന്ന സ്വാഗതസംഘ രൂപീകരണ ഉദ്ഘാടനം എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ പി മുഹമ്മദ് അഷ്ഹര്‍ നിര്‍വ്വഹിച്ചു. അബ്ദുല്‍ അസീസ് ഹാജി അദ്ധ്യക്ഷത വഹിച്ചു. സലാഹുദ്ദീന്‍ മദനി, അനസ് പൂവാലം പറമ്പില്‍, മിസ്ബാഹുദ്ദീന്‍ ബുഖാരി, മുത്തലിബ് അഹ്‌സനി, സയ്യിദ് ബാ ഫഖ്‌റുദീന്‍ ബുഖാരി തങ്ങള്‍,അനീസ് മുഹമ്മദ്, എന്നിവര്‍ പ്രസംഗിച്ചു.
സ്വാഗത സംഘം ഭാരവാഹികള്‍: അലി അല്‍ ഫൈസി, മുഹമ്മദ് സ്വാദിഖ് മിസ്ബാഹി(രക്ഷാധികാരികള്‍), അഷ്‌റഫ് ഹാജി അലങ്കാര്‍ (ചെയര്‍മാന്‍), അസീസ് ഹാജി, സയ്യിദ് ഫള്ല്‍ തങ്ങള്‍, സലാഹുദ്ദീന്‍ മദനി, മുഹമ്മദ് കോന്നി, സാബിര്‍ മഖ്ദൂമി, അഡ്വ ബിജൂ മുഹമ്മദ, മുഹമ്മദ് ശിയാഖ് ജൗഹരി് (വൈസ് ചെയര്‍മാന്‍) അനസ് പൂവാലംപറമ്പില്‍ (ജന. കണ്‍വീനര്‍), സലാം സഖാഫി, മിസ്ബാഹുദ്ദീന്‍ ബുഖാരി, നിസാമുദ്ദീന്‍ നിരണം, സുനീര്‍ അലി സഖാഫി, മുത്തലിബ് അഹ്‌സനി (കണ്‍വീനര്‍) എന്നിവരടങ്ങുന്ന 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.