Connect with us

Kerala

ലോക്‌സഭാ തിരഞ്ഞെടുപ്പ്: ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനായി പവലിയന്‍ പ്രവര്‍ത്തനം തുടങ്ങി

Published

|

Last Updated

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ട്രാന്‍സ്ജന്‍ഡേഴ്‌സിന്റെ സംശയനിവാരണത്തിനായി പ്രത്യേക പവലിയന്‍. സെക്രട്ടറിയേറ്റിന്റെ സൗത്ത് ഗേറ്റിന് സമീപത്താണ് പവലിയന്‍ ഒരുക്കിയിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഇവിടെനിന്നും പരിഹാരം തേടാം.

തിരഞ്ഞെടുപ്പ് ബോധവത്കരണത്തിനുള്ള ലഘുലേഖകള്‍ ഇവിടെ ലഭ്യമാണ്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് തന്നെയാണ് പവിലിയന്റെ മല്‍നോട്ട ചുമതല. ഏപ്രില്‍ 22വരെ എല്ലാ ദിവസവും രാവിലെ പത്ത് മുതല്‍ അഞ്ച് വരെ പവലിയന്‍ പ്രവര്‍ത്തിക്കു. മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയാണ് പവലിയന്‍ ഉദ്ഘാടനം ചെയ്തത്.

Latest