Connect with us

Kerala

താന്‍ ധനതത്വ ശാസ്ത്രത്തില്‍ ബിരുദമുള്ളയാള്‍; കയറില്‍ പി എച്ച് ഡിയുള്ള ഐസക് പഠിപ്പിക്കേണ്ട: ചെന്നിത്തല

Published

|

Last Updated

കൊച്ചി: ധനതത്വ ശാസ്ത്രത്തില്‍ ബിരുദമുള്ള തന്നെ കയറിയില്‍ പി എച്ച് ഡിയുള്ള തോമസ് ഐസക് പഠിപ്പിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ഉന്നയിക്കുമ്പോള്‍ വികസന വിരോധിയെന്നും വിളിച്ച് ആക്ഷേപിക്കുകയാണ്. ഞാന്‍ വിവരമില്ലാത്തവനാണെന്നാണ് ഐസക് പറയുന്നത്. ഞാന്‍ ധനതത്വ ശാസ്ത്രത്തില്‍ ബിരുദ ധാരിയാണ്. തനിക്ക് മാത്രമേ വിവരമുള്ളു എന്നാണ് ഐസകിന്റെ ധാരണ.

ഉത്തരവാദിത്വം നിര്‍വഹിക്കാതെ സമൂഹമധ്യത്തില്‍ ഐസക് തന്നെ അവഹേളിക്കുകയാണ്. കേരളത്തിലെ ജനങ്ങളുടെ മേല്‍ ഏറ്റവും കൂടുതല്‍ പൊതുകടം കെട്ടിവെച്ച ധനമന്ത്രിയാണ് ഐസക്. മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും ഒളിച്ചുകളിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

Latest