Connect with us

National

സുപ്രീം കോടതിക്ക് മുന്നില്‍ ആത്മഹത്യാശ്രമം

Published

|

Last Updated

ന്യൂഡല്‍ഹി: സുപ്രിം കോടതിക്ക് മുന്നില്‍ മധ്യവയസ്‌കന്റെ ആത്മഹത്യാ ശ്രമം. ഇടതുകൈത്തണ്ട മുറിച്ചാണ് ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചത്. കൃത്യത്തിന് ഇയാളെ പ്രേരിപ്പിച്ചതെന്തെന്ന് വ്യക്തമല്ല.

അതേ സമയം തന്റെ കേസ് തോറ്റതിലുള്ള വിഷമത്തിലാണ് ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് സൂചനകളുണ്ട്. പരുക്കേറ്റ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.