Connect with us

Kerala

ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ്: ക്വട്ടേഷന്‍ 30,000 രൂപക്ക്

Published

|

Last Updated

കൊച്ചി: നടി ലീന മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറില്‍ നടന്ന വെടിവെപ്പിന് പ്രതികള്‍ക്ക് ലഭിച്ചത് 30,000 രൂപ. അറസ്റ്റിലായ ബിലാലും വിപിനുമാണ് ഈ തുകക്ക് ക്വട്ടേഷന്‍ ഏറ്റെടുത്തത്. കുപ്രസിദ്ധ കുറ്റവാളി രവി പുജാരിയുടെ കാസര്‍കോട്ടെ സംഘമാണ് ക്വട്ടേഷനായി പണം നല്‍കിയതെന്നും വ്യക്തമായിട്ടുണ്ട്.

വെടിവെപ്പ് കേസില്‍ എറണാകുളം സ്വദേശികളായ വിപിനേയും ബിലാലിനേയും വ്യാഴാഴ്ചയാണ് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തത്. മറ്റ് കേസുകളിലും പ്രതികളാണിവര്‍. കൃത്യത്തിന് ഉപയോഗിച്ച തോക്കും ഇവരില്‍നിന്നും കണ്ടെടുത്തിട്ടുണ്ട്. അതേ സമയം കൊല്ലം അഞ്ചല്‍ സ്വദേശിയായ ഡോക്ടര്‍ക്കും വെടിവെപ്പ് കേസില്‍ പങ്കുണ്ടെന്ന സൂചനകള്‍ ലഭിച്ചിട്ടുണ്ട്. കേസുായി ബന്ധപ്പെട്ട് ഡോക്ടറുടെ വീട്ടിലും കാഞ്ഞങ്ങാട്ടെ ഭാര്യ വീട്ടിലും അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു.