രാഹുലിനെ ലേസര്‍ തോക്ക് ഉപയോഗിച്ച് അപായപ്പെടുത്താന്‍ ശ്രമം; കോണ്‍ഗ്രസ് പരാതി നല്‍കി

Posted on: April 11, 2019 2:00 pm | Last updated: April 11, 2019 at 4:38 pm

election

ന്യൂഡല്‍ഹി: അമേത്തിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ലേസര്‍ രശ്മികല്‍ ഉപയോഗിച്ച് അപായപ്പെടുത്താന്‍ ശ്രമം നടന്നതായി കോണ്‍ഗ്രസ്. മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം നടന്ന റാലിയില്‍ സംബന്ധിക്കവെ ലേസര്‍ തോക്ക് ഉപയോഗിച്ചാണ് പായപ്പെടുത്താന്‍ ശ്രമിച്ചതെന്ന് കേന്ദ്രആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് നല്‍കിയ പരാതിയില്‍ കോണ്‍ഗ്രസ് വ്യക്തമാക്കി. ലേസര്‍ തോക്ക് ഉപയോഗിച്ച് രാഹുലിന്റെ ദേഹത്ത് ഏഴുതവണ പച്ച നിറത്തിലുള്ള രശ്മികള്‍ പതിപ്പിച്ചതായാണ് ആരോപണം.

രാഹുലിന്റെ സുരക്ഷാ ക്രമീകരണങ്ങളില്‍ വീഴ്ചയുണ്ടായോ എന്നു പരിശോധിക്കണമെന്നും സുരക്ഷ വര്‍ധിപ്പിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

ALSO READ  തിരഞ്ഞെടുപ്പ് ഫണ്ടിനായി ബിരിയാണി ചലഞ്ച്; പുത്തൻ പരീക്ഷണവുമായി പാർട്ടികൾ