ശബരിമലയില്‍ സ്ത്രീയെ തടഞ്ഞ കേസ്: എന്‍ ഡി എ സ്ഥാനാര്‍ഥി പ്രകാശ് ബാബുവിന് ജാമ്യം

Posted on: April 11, 2019 11:12 am | Last updated: April 11, 2019 at 1:47 pm

പത്തനംതിട്ട: ശബരിമല വിഷയവുമായി ബന്ധപ്പെട്ട കേസില്‍ കോഴിക്കോട് എന്‍ ഡി എ സ്ഥാനാര്‍ഥി പ്രകാശ് ബാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. രണ്ട് ലക്ഷം രൂപയുടെയും രണ്ടാള്‍ ജാമ്യത്തിലുമാണ് ജാമ്യം നല്‍കിയത്. മൂന്ന് മാസത്തേക്ക് പ്രകാശ് ബാബു പത്തനംതിട്ടയില്‍ പ്രവേശിക്കരുതെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ 52കാരിയെ തടഞ്ഞ സംഭവത്തിലാണ് മാര്‍ച്ച് 28ന് പ്രകാശ് ബാബുവിനെ കസ്റ്റഡിയിലെടുത്തത്. കേസില്‍ 16ാം പ്രതിയാണ് അദ്ദേഹം. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ കേസിലും പ്രതിയാണ് പ്രകാശ് ബാബു. ഈ കേസിലും ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.

ALSO READ  ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രിയായി മോദി