Connect with us

National

ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; ആന്ധ്രയില്‍ വെ എസ് ആര്‍ കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റു

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പു പുരോഗമിക്കുന്നു. ആന്ധ്രപ്രദേശില്‍ വോട്ടെടുപ്പിനിടെ വ്യാപക സംഘര്‍ഷമുണ്ടായി. ഗുണ്ടൂരില്‍ വൈ എസ് ആര്‍ കോണ്‍ഗ്രസ് നേതാവിന് കുത്തേല്‍ക്കുകയും ടി ഡി പി പോളിംഗ് ബൂത്ത് തകര്‍ക്കുകയും ചെയ്തു. പശ്ചിമ ഗോദാവരിയിലെ പോളിംഗ് ബൂത്തിലാണ് സംഘര്‍ഷമുണ്ടായത്. അനന്ത്പൂര്‍ ജില്ലയിലെ ഗ്യൂട്ടി നിയമസഭാ സീറ്റിലെ ജനസേനാ സ്ഥാനാര്‍ഥി മധുസൂദനന്‍ ഗുപ്ത വോട്ടിംഗ് യന്ത്രം എറിഞ്ഞു തകര്‍ത്തു. വോട്ടിംഗ് യന്ത്രം തകരാറായതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്.

18 സംസ്ഥാനങ്ങള്‍, രണ്ട് കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ 91 ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. ആന്ധ്രപ്രദേശ്, സിക്കിം, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും വ്യാഴാഴ്ചയാണ്.

ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, മേഘാലയ, മിസോറം, നാഗാലാന്‍ഡ്, സിക്കിം, തെലുങ്കാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെയും ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ് കേന്ദ്രഭരണ പ്രദേശങ്ങളിലേയും ലോക്‌സഭാ മണ്ഡലങ്ങളിലാണ് വ്യാഴാഴ്ച വോട്ടെടുപ്പു നടക്കുന്നത്.

പോളിംഗ് ശതമാനം

ജമ്മു, ബാരാമുല്ല ലോക്‌സഭാ മണ്ഡലങ്ങളില്‍ 11 മണി വരെ 24.66% പോളിങ് രേഖപ്പെടുത്തി.

ബംഗാള്‍ – 38.08%
തെലങ്കാന – 22.84%
ഉത്തരാഖണ്ഡ് – 23.78%
ലക്ഷദ്വീപ് – 23.10%
മഹാരാഷ്ട്ര – 13.7%
മേഘാലയ – 27%

ആദ്യഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങള്‍. ബ്രാക്കറ്റില്‍ സീറ്റുകളുടെ എണ്ണം
ആന്ധ്രപ്രദേശ് (25), തെലുങ്കാന (17), ഉത്തര്‍പ്രദേശ് (8), മഹാരാഷ്ട്ര (7), അസം (5), ഉത്തരാഖണ്ഡ് (5), ബീഹാര്‍ (4), ഒഡീഷ (4), അരുണാചല്‍ പ്രദേശ് (2), പശ്ചിമ ബംഗാള്‍ (2), ജമ്മു കശ്മീര്‍ (2), മേഘാലയ (2), ഛത്തീസ്ഗഢ് (1), മണിപ്പൂര്‍ (1), മിസോറം (1), നാഗാലാന്‍ഡ് (1), സിക്കിം (1), ത്രിപുര (1), ആന്‍ഡമാന്‍ നിക്കോബാര്‍ (1), ലക്ഷദ്വീപ് (1).