Connect with us

National

ബി ജെ പി ചോദിച്ച തെളിവുകള്‍ കോടതിക്ക് മുമ്പിലെത്തി: അരുണ്‍ ഷൂരി

Published

|

Last Updated

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തിന്റെ ആദ്യഘട്ടത്തില്‍ തന്ന തെളിവ് ചോദിച്ച് പ്രതിരോധം തീര്‍ക്കാനാണ് പ്രധാനമന്ത്രിയും ബി ജെ പിയും ശ്രമിച്ചത്. എന്നാല്‍ അവര്‍ ചോദിച്ച തെളിവുകള്‍ തങ്ങള്‍ കോടതിക്ക് മുമ്പിലെത്തിച്ച് കഴിഞ്ഞതായി മുന്‍കേന്ദ്രമന്ത്രിയും നിയമ വിദഗ്ദനുമായ അരുണ്‍ഷൂരി. റഫാലില്‍ ചോര്‍ന്നു കിട്ടിയ രേഖകള്‍ തെളിവായി പരിഗണിക്കുമെന്ന സുപ്രീം കോടതി ഉത്തരവിനു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കേണ്ടതുണ്ടെന്നായിരുന്നു ഞങ്ങളുടെ വാദം. നിങ്ങള്‍ തെളിവ് ചോദിച്ചു. ഞങ്ങള്‍ അത് നല്‍കി. അതിനാല്‍ കോടതി ഞങ്ങളുടെ ഹരജി സ്വീകരിച്ചു. സര്‍ക്കാറിന്റെ വാദങ്ങള്‍ തള്ളുകയും ചെയ്‌തെന്നും അരുണ്‍ ഷൂരി പറഞ്ഞു.