Connect with us

Kerala

ചാനലുകള്‍ സര്‍വ്വേ നടത്തിയാല്‍ വീണുകിടക്കുന്നവര്‍ മുകളിലേക്ക് വരില്ല: പിണറായി

Published

|

Last Updated

തിരുവനന്തപുരം: നാട്ടിലെ യാഥാര്‍ഥ്യങ്ങളുമായി ഒരു ബന്ധവുമില്ലാത്തതാണ് തിരഞ്ഞെടുപ്പ് സര്‍വ്വേകളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില ചാനലുകള്‍ ചേര്‍ന്ന് താഴെ വീണുകിടക്കുന്നവര്‍ക്ക് ഉത്തേജനം നല്‍കാനുള്ള ശ്രമമാണ്. ഇതുകൊണ്ടൊന്നും വീണ് കിടക്കുന്നവര്‍ മുകളിലേക്ക് വരില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം വെള്ളറടയിലെ എല്‍ ഡി എഫ് കണ്‍വന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് ദിവാകരന്‍ ജയിക്കുമെന്നാണ് പൊതുവെയുള്ള അഭിപ്രായം. ഇത് ചിലരുടെ ഉറക്കം കെടുത്തുന്നു. ബി ജെ പിയും കോണ്‍ഗ്രസും പണം കൊടുത്ത് മാധ്യമങ്ങളെ വിലക്കെടുക്കുകയാണ്. 2004നേക്കാള്‍ വലിയ വിജയം ഇത്തവണയുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

---- facebook comment plugin here -----

Latest