Connect with us

Kerala

അന്തിമ ചിത്രമായി; സംസ്ഥാനത്ത് ജനവിധി തേടുന്നത് 227 സ്ഥാനാര്‍ഥികള്‍

Published

|

Last Updated

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി കഴിഞ്ഞതോടെ സ്ഥാനാര്‍ഥികളുടെ എണ്ണം സംബന്ധിച്ച അന്തിമ ചിത്രം തെളിഞ്ഞു. സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളില്‍നിന്നായി 227 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുക. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍. ഇവിടെ 20 സ്ഥാനാര്‍ഥികളാണുള്ളത്. ആലത്തൂരിലാണ് ഏറ്റവും കുറവ് സ്ഥാനാര്‍ഥികള്‍ . ആറ് സ്ഥാനാര്‍ഥികളാണ് ഇവിടെ മത്സര രംഗത്തുള്ളത്.

മണ്ഡലം, സ്ഥാനാര്‍ത്ഥികളുടെ എണ്ണം, പത്രിക പിന്‍വലിച്ചവര്‍ എന്ന ക്രമത്തില്‍:

കാസര്‍കോട്: ഒന്‍പത്, രണ്ട്
കണ്ണൂര്‍: 13, ഒന്ന്
വയനാട്: 20, രണ്ട്
വടകര: 12, ഒന്ന്
കോഴിക്കോട്: 14, ഒന്ന്
പൊന്നാനി: 12, രണ്ട്
മലപ്പുറം: എട്ട്
പാലക്കാട്: ഒമ്പത്, ഒന്ന്
ആലത്തൂര്‍: ആറ്, ഒന്ന്
തൃശൂര്‍: എട്ട്, ഒന്ന്
ചാലക്കുടി: 13
എറണാകുളം: 13, ഒന്ന്
ഇടുക്കി: എട്ട്
കോട്ടയം: ഏഴ്
ആലപ്പുഴ: 12
മാവേലിക്കര: 10
പത്തനംതിട്ട: എട്ട്
കൊല്ലം: ഒമ്പത്, ഒന്ന്
ആറ്റിങ്ങല്‍: 19, രണ്ട്
തിരുവനന്തപുരം: 17