Connect with us

Kerala

മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി കുഞ്ഞ് മരിച്ചു

Published

|

Last Updated

കല്‍പ്പറ്റ: വയനാട് തലപ്പുഴയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി പിഞ്ച് കുഞ്ഞ് മരിച്ചു. തലപ്പുഴ ഗോദാവരി പണിയ കോളനിയിലെ രമേശന്‍ സുനിത ദമ്പതികളുടെ നാല് മാസം പ്രായുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ മുലപ്പാല്‍ കൊടുക്കുന്നതിനിടെ കുഞ്ഞിന് ശ്വാസതടസമുണ്ടായി.ഇതേത്തുടര്‍ന്ന് കുഞ്ഞിനെ മാനന്തവാടിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാ മധ്യേ കുഞ്ഞ് മരിച്ചു. ദമ്പതികളുടെ ഏക മകളാണ്.