Connect with us

Kerala

കേന്ദ്രത്തില്‍ ലക്ഷ്യം വെക്കുന്നത് മതേതര ബദല്‍; കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ സാധ്യത തള്ളാതെ യെച്ചൂരി

Published

|

Last Updated

കൊല്ലം: കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാറിനെ തള്ളാതെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസുമായുള്ള സഖ്യം സംബന്ധിച്ച തീരുമാനം തിരഞ്ഞെടുപ്പിന് ശേഷമെ എടുക്കുവെന്ന് യെച്ചൂരി പറഞ്ഞു. കേന്ദ്രത്തില്‍ മതേതര ബദലാണ് ലക്ഷ്യം .വ്യക്തികളെയല്ല നയത്തെയാണ് നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം രാഹുല്‍ ഗാന്ധി അമേഠിയില്‍നിന്ന് ഒളിച്ചോടിയെന്ന ആരോപണത്തോട് പ്രതികരിക്കാന്‍ യെച്ചൂരി തയ്യാറായില്ല. വയനാട്ടില്‍ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്നും യെച്ചൂരി പറഞ്ഞു. ബംഗാളില്‍ ആര്‍എസ്പി ഇടതിനൊപ്പമാണ്. എന്നാല്‍ കേരളത്തില്‍ ഇടതുപക്ഷത്തിനെതിരെയാണ് ആര്‍എസ്പി. കേരളത്തില്‍ ഇടതുപക്ഷത്തെ വഞ്ചിച്ചാണ് ആര്‍എസ്പി കോണ്‍ഗ്രസില്‍ ചേക്കേറിയതെന്നും യെച്ചൂരി ആരോപിച്ചു.

---- facebook comment plugin here -----