Connect with us

Ongoing News

ഗുജറാത്തിൽ കൂട്ടത്തോടെ കോടീശ്വര സ്ഥാനാർഥികൾ

Published

|

Last Updated

അഹമ്മദാബാദ്: ഗുജറാത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളിൽ 99 ശതമാവും കോടീശ്വരന്‍മാർ. ബി ജെ പിയെന്നോ കോണ്‍ഗ്രസെന്നോ വ്യത്യാസമില്ലാതെയാണ് കോടിശ്വരന്മാരായ രാഷ്ട്രീയക്കാർ കൂട്ടത്തോടെ വോട്ട് തേടിയിറങ്ങുന്നത്. നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച പട്ടികയിലാണ് സ്ഥാനാര്‍ഥികളുടെ ആസ്തി വിവരമുള്ളത്. കോണ്‍ഗ്രസ് മെഹ്‌സാന മണ്ഡലത്തില്‍ മത്സരിപ്പിക്കുന്ന അംബാലാല്‍ പട്ടേലിന് 70 കോടി, ബി ജെ പിയുടെ നവസാരി സിറ്റിംഗ് എം പി ചന്ദ്രകാന്ത് പട്ടേലിന് 45 കോടി, ജാംനഗറിലെ ബി ജെ പി സ്ഥാനാര്‍ഥി പൂനം മാഡത്തിന് 42 കോടി, മെഹ്‌സാനയിലെ ബി ജെ പി സ്ഥാനാര്‍ഥി ശാരദാബെന്‍ പട്ടേലിന് 44 കോടി… ഇങ്ങനെ പോകുന്നു പട്ടിക. അഞ്ച് സ്ഥാനാർഥികൾ മാത്രമാണ് കോടിപതികൾ അല്ലാത്തത്. അതിൽ മൂന്ന് പേര്‍ കോണ്‍ഗ്രസ് സ്ഥാനാർഥികൾ. രണ്ട് പേര്‍ ബി ജെ പിക്കാരും.

Latest