അമ്മയെ തോക്കിന്‍ മുന്നില്‍ നിര്‍ത്തി ഫളാറ്റ് സ്വന്തമാക്കി; തുകയെല്ലാം ചെലവഴിച്ചത് ആര്‍ഭാടത്തിന്

Posted on: April 6, 2019 7:46 pm | Last updated: April 6, 2019 at 8:40 pm

തൊടുപുഴ: കാമുകിയുടെ ഏഴ് വയസ്സുകാരനായ മകനെ അതിക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ അരുണ്‍ ആനന്ദ് സ്വന്തം അമ്മയോടും ക്രൂരമായാണ് പെരുമാറിയിരുന്നത്. അമ്മയെ തോക്കു കാട്ടി ഭീഷണിപ്പെടുത്തി തിരുവനന്തപുരത്തെ നന്തന്‍കോട്ടുള്ള ഫ്‌ളാറ്റ് ഇയാള്‍ സ്വന്തം പേരിലാക്കുകയായിരുന്നു. 15000 രൂപ ഇവിടെ നിന്നും വാടക ലഭിക്കുന്നുണ്ട്.

കൊച്ചി കാക്കനാട്ടെ ഒരു ഗോഡൗണും ഇയാള്‍ വാടകക്ക് കൊടുത്തിട്ടുണ്ട്. മാസം 45000 രൂപ യാണ് ഇവിടെ നിന്നുള്ള വരുമാനം. ഈ പണമെല്ലാം മദ്യപിച്ചും ദൂര്‍ത്തടിച്ചുമാണ് ഇയാള്‍ ചെലവഴിച്ചിരുന്നത്. ഇയാളുടെ കാറിൽ നിന്ന് മഴുവും മറ്റും പോലീസ് കണ്ടെടുത്തിരുന്നു.

കുമാരമംഗലത്തെ വാടകവീടിന് 7000 രൂപയാണ് പ്രതിമാസം നല്‍കിയിരുന്നത്. യുവതിയുടെ മരിച്ചുപോയ ഭര്‍ത്താവിന്റെ കാര്‍ വര്‍ക്‌ഷോപ്പ് ഏറ്റെടുത്ത് നടത്താനും ഇയാള്‍ നീക്കം നടത്തിയിരുന്നു.