Connect with us

National

കോപ്റ്റര്‍ ഇടപാട്: കുറ്റപത്രം ചോര്‍ന്നത് വിശദമാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റിന് നോട്ടീസ്

Published

|

Last Updated

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട് കേസിലെ കുറ്റപത്രം ചോര്‍ന്നത് സംബന്ധിച്ച് വിശദീകരണം തേടി കോടതി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറ്റേിന് നോട്ടീസ് നല്‍കി. കേസില്‍ അറസ്റ്റിലായ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിന്റെ ഹര്‍ജി പരിഗണിച്ചാണ് ഡല്‍ഹി പട്യാല ഹൗസ് കോടതിയുടെ നടപടി. കുറ്റപത്രം ചോര്‍ത്തി കേസിനെ രാഷ്ട്രീയവത്കരിക്കുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റെന്ന് മിഷേല്‍ ഹര്‍ജിയില്‍ ആരോപിച്ചു. അന്വേഷണത്തിനിടെ താന്‍ ആരുടെയും പേര് പരാമരശിച്ചിട്ടില്ലെന്നും മിഷേല്‍ ഹര്‍ജിയില്‍ വ്യക്തമാക്കി.

അതേസമയം, കുറ്റപത്രം ചോര്‍ന്നത് അന്വേഷിക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ് കോടതിയില്‍ ആവശ്യപ്പെട്ടു. കുറ്റപത്രം എങ്ങനെ ലഭിച്ചുവെന്ന് വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ട് വാര്‍ത്താ ഏജന്‍സികള്‍ക്ക് നോട്ടീസ് അയക്കണമെന്നും ഏജന്‍സി ആവശ്യപ്പെട്ടു. മിഷേലിന്റെ ബിസിനസ് സുഹൃത്തും മറ്റൊരു ഇടനിലക്കാരനുമായ ഡേവിഡ് നിഗലിനും കോടതി സമന്‍സ് അയച്ചിട്ടുണ്ട്. കേസ് ഈ മാസം 9ന് വീണ്ടും പരിഗണിക്കും.